ചിരട്ടയില്‍ രൂപങ്ങള്‍ നിര്‍മ്മിക്കുന്ന പ്രശസ്ത കലാകാരന്‍ കെ കെ രാധാകൃഷ്ണന്‍ ആചാര്യ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. കഴിഞ്ഞ 14 വര്‍ഷത്തോളമായി ചിരട്ടയില്‍ വലുതും ചെറുതുമായ രൂപങ്ങള്‍ നിര്‍മ്മിച്ച് പ്രശസ്തി നേടിയിട്ടുണ്ട്. ജന്മനാല്‍ കലാപരമായ കഴിവുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട യാതൊരു പഠനവും നടത്തിയിട്ടില്ല. ആദ്യമായി ഒറ്റ ചിരട്ടയില്‍ ചെറിയ രൂപങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അത്ര ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടില്ല. പിന്നിട് വലിയ രൂപം എന്ന ആശയം വന്നത്. നിരവധി വലിയ രൂപങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ രംഗത്തെ പ്രവര്‍ത്തനത്തെ മുന്‍നിറുത്തി 2009 ലെ സാസ്കാരിക സാഹിതി പുരസ്കാരം ,2013 ലെ ഇരിങ്ങാലക്കുട വെസ്റ്റ്‌ ലയണ്‍സ് ക്ലബ് ആദരം,കേരള വിശ്വ കര്‍മ്മസഭയുടെ ആദരം എന്നിവ നേടിയിട്ടുണ്ട്.